കിഴക്കമ്പലം: കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ ബി.ജെ.പിയും കോൺഗ്രസും ഇന്ത്യയെ കർഷകരുടെ ശവപ്പറമ്പാക്കി മാറ്റിയെന്ന് മന്ത്റി എം.എം.മണി പറഞ്ഞു. പട്ടിമറ്റത്ത് കേരള കർഷക സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി കർഷക സംഗമം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുഭിക്ഷ കേരളം പദ്ധതി പൂർത്തീകരണത്തിനായി നെൽ കർഷകർക്കുള്ള നിർദേശങ്ങൾ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്റി പറഞ്ഞു. കർഷക അവാർഡ് ജേതാവ് കെ.ഐ.ഐസക്കിനെ മന്ത്റി അനുമോദിച്ചു. ഡോ.കെ.ജി.പത്മകുമാർ 'കേരളത്തിലെ നെൽകൃഷി വികസന സാധ്യതകൾ' എന്ന വിഷയത്തിൽ പഠന ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് കെ.വി.ഏലിയാസ് അദ്ധ്യക്ഷനായി.ടി.ടി.വിജയൻ, ഗോപി കോട്ടമുറിക്കൽ, എം.സി.സുരേന്ദ്രൻ, പ്രൊഫ.എൻ.രമാകാന്തൻ, എം.ജി.രാമകൃഷ്ണൻ, കെ.എൻ.രാധാകൃഷ്ണൻ, കെ. എ. അജേഷ്, പി.വി.തോമസ്, സി.പി.ഗോപാലകൃഷ്ണൻ, സ്റ്റീഫൻ ആൻറണി എന്നിവർ സംസാരിച്ചു.