മൂവാറ്റുപുഴ: വനിതാ ദിനത്തിൽ മഹിളാമോർച്ച നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഗൈനോകോളജിസ്റ്റ് കൊച്ചുറാണി, വിവേകാനന്ദ വിദ്യാലയം അദ്ധ്യാപക അനിത എന്നിവരെ ആദരിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, ജനറൽ സെക്രട്ടറി നിഷ അനീഷ്, ബി.ജെ.പി ജില്ലാ സമിതി അംഗം പ്രേംചന്ദ്, മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു മനോജ്, എസ്.സി. മോർച്ച ജനറൽ സെക്രട്ടറി ഷാനി ശിവൻ എന്നിവർ പങ്കെടുത്തു.