പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ ശിവരാത്രിയാലോഷങ്ങൾക്ക് 11ന് തുടക്കം കുറിക്കും.പുലർച്ചെ ഗണപതി ഹോമം. തുടർന്ന് ശിവസഹസ്രനാമം, വിഷ്ണുസഹസ്രനാമ പാരായണം. ക്ഷീരധാര, ഇളനീർധാര എന്നിവ നടക്കും.12ന് പുലർച്ചെ 5.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവരാത്രി ബലി നടക്കുമെന്ന് സെക്രട്ടറി പി.കെ. ബാലസുബ്രഹ്മണ്യൻ അറിയിച്ചു.