a
പൊലീസിന്റെയും സി.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കുറുപ്പംപടി ടൗണിൽ പൊലീസ് റൂട്ട് മാർച്ച് നടത്തുന്നു

കുറുപ്പംപടി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുറുപ്പംപടി ടൗണിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സാഗർ,രഞ്ജൻ, എ.എസ്.ഐ പൗലോസ്,സി.ഐ.എസ്.എഫിൽ നിന്നും 25 പേരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.