വൈപ്പിൻ: പൊതുവേദികളിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനുള്ള നിരോധനം പിൻവലിക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ വാവ ഞാറയ്ക്കൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.വി. ജോസി അദ്ധ്യക്ഷത വഹിച്ചു. തങ്കൻ കോച്ചേരി, കെ.കെ. ബാലകൃഷ്ണൻ, ജോൺസൺ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.