കൊച്ചി: ഞാറക്കൽ പഞ്ചായത്ത് പത്താംവാർഡിൽ തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രതികരണ സമിതി ആവശ്യപ്പെട്ടു. രണ്ട് മാസത്തോളമായി ജലക്ഷാമം തുടരുന്നു. ചെയർമാൻ എൻ.ജി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജിനി തമ്പി, ജി.ബി.ഭട്ട്, പി.കെ.ബാഹുലേയൻ, നടേശൻ പി.ടി, സുരേഷ് ബാബു, അനിത രാധാകൃഷ്ണൻ, ആന്റണി ചേലാട്ട്, മാത്യു വർഗീസ്, ചിത്തിര സാബു, രമാദേവി, ബിന്ദു, ധന്യ എന്നിവർ സംസാരിച്ചു.