cp-thariyan
നെടുമ്പാശേരി മർച്ചന്റ്‌സ് ടവറിൽ പ്രവർത്തനം ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്രം നെടുമ്പാശേരി മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച സ്വാശ്രയസംഘത്തിലെ ആദ്യ തൊഴിൽ പരിശീലനകേന്ദ്രം സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജെ. പോൾസൺ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, അത്താണി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.വി. സൈമൺ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, ഷൈബി ബെന്നി, പി.ജെ. ജോയ്, ടി.എസ്. ബാലചന്ദ്രൻ, ബിന്നി തരിയൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംരംഭം ഏപ്രിലോടെ പൂവത്തുശേരിയിൽ ആരംഭിക്കും. ഇതിലൂടെ 25 വനിതകൾക്ക് സ്ഥിരംതൊഴിൽ കണ്ടെത്താം.