
കൊച്ചി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) മുഖ്യഉപദേഷ്ടാവ് സ്ഥാനം ഇ.ശ്രീധരൻ രാജിവച്ചു. 15ന് അദ്ദേഹം ഡി.എം.ആർ.സി വിടും.
ബി.ജെ.പിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.
ഡി.എം.ആർ.സി മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തുനിന്ന് 2012 ജനുവരി ഒന്നിന് വിരമിച്ചശേഷം മുഖ്യ ഉപദേഷ്ടാവ് പദവിൽ തുടരുകയായിരുന്നു. പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ചുപണിയാണ് അദ്ദേഹം ഏറ്റവുമൊടുവിൽ ഏറ്റെടുത്ത ദൗത്യം.