doctors
കളമശേരി ഗവ: മെഡിക്കൽ കോളേജിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഡോക്ടർമാർ അത്യാഹിത വിഭാഗത്തിനു മുന്നിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുന്നു

കളമശേരി: ഗവ: മെഡിക്കൽ കോളേജിൽ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിനു മുന്നിൽ മെഴുകുതിരി നാളം തെളിച്ച് പ്രതീകാത്മകമായി പ്രതിഷേധിച്ചു. പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു. 2016 ൽ ലഭിക്കേണ്ടിയിരുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം, അലവൻസ് കുടിശിക ,എൻട്രി കേഡറിലെ വേതനം, പ്രമോഷൻ തുടങ്ങിയവ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കെ.ജി.എം.സി.ടി.എയും സി.എം.സി.ടി.എയും സംയുക്തമായി നടത്തിയ സമരം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ 17 ന് രോഗീ സേവനങ്ങൾ നിറുത്തിവച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഡോ. എ.കെ.ഉന്മേഷ് അറിയിച്ചു. സെക്രട്ടറി ഡോ.ഫൈസൽ അലി, ഡോ. ടെസ്സി തുടങ്ങിയവർ സംസാരിച്ചു.