lpg

ന്യൂഡൽഹി​: വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഏഴ് വർഷം കൊണ്ട് വില ഇരട്ടിയായി. വില ചെറുതായി വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് ഒടുവിൽ സബ്സിഡിയും ഇല്ലാതായി.

ഇക്കാലയളവിൽ പെട്രോൾ, ഡീസൽ നികുതികളിൽ നിന്നുള്ള സർക്കാരിന്റെ വരുമാനം നാലര മടങ്ങ് വർദ്ധിച്ചെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പാർലമെന്റിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

കഴി​ഞ്ഞ ഒരു മാസത്തി​നി​ടെ 125 രൂപയാണ് സി​ലി​ണ്ടറി​ന് വർദ്ധി​ച്ചത്.

2010ലും 2014ലും പെട്രോളി​നും ഡീസലി​നും വി​ല നി​യന്ത്രണം നീക്കി​യ ശേഷം വി​ൽപ്പന ഏജൻസി​കളാണ് ഇവയുടെ വി​ല നി​ശ്ചയി​ക്കുന്നത്. അന്താരാഷ്ട്ര വി​ല, രൂപയുടെ വി​നി​മയ നി​രക്ക്, നി​കുതി​ ഘടന, കൈകാര്യ ചെലവ് തുടങ്ങി​യവ കണക്കി​ലെടുത്താണ് ഇവരുടെ വി​ല നി​ർണയമെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

പാചക വാതക വില ഡൽഹി​

2014 മാർച്ച് 1 : 410.50

2021 മാർച്ച് 1 : 819.00

പെട്രോൾ ഡീസൽ നി​കുതി​ വരുമാനം

2013 52,537കോടി​

2019 20 2,13,000 കോടി​

2020 21 2,94,000 കോടി​

എക്സൈസ് നി​കുതി ലി​റ്ററി​ന്

വർഷം പെട്രോൾ ഡീസൽ

2018 17.98 13.83

2021 32.90 31.80