കൊച്ചി: ഓട്ടോറിക്ഷ തൊഴിലാളി സംഘത്തിന്റെ ജില്ലാ സമ്മേളനം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ നടന്നു. ബി.എം.എസ് സംസ്ഥാന ഖജാൻജി ആർ. രഘുരാജ് ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച്. വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.കെ. അനിൽകുമാർ, എം.എൽ. സെൽവൻ, മേഖല സെക്രട്ടറിമാരായ സി.എൽ. അഭിലാഷ്, എം. രാജീവ് എന്നിവർ സംസാരിച്ചു. യൂണിയന്റെ പുതിയ ജില്ലാ ഭാരവാഹികളായി എം.എൽ. സെൽവൻ (പ്രസിഡന്റ് ), പി.വി. റെജിമോൻ (ജനറൽ സെക്രട്ടറി), ജി. സന്തോഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.