പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയും കലാകാരൻമാരുടെ സംഘടനയായ നന്മ പുക്കാട്ടുപടി മേഖല കമ്മിറ്റിയും സംയുക്തമായി കലാഭവൻ മണിയെ അനുസ്മരിച്ചു. നന്മ ജില്ലാ സെക്രട്ടറി എൻ.എൻ.ആർ കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവ് പ്രശാന്ത് പങ്കൻ നാട്ടുപൊലിമ അനുസ്മരണം നടത്തി. താലൂക്ക് സെക്രട്ടറി പി ജി. സജീവ്, ഗാനരചയിതാവ് ശിവൻ വട്ടേക്കുന്നം, വായനശാല സെക്രട്ടറി കെ.എം. മഹേഷ്, ബൈജു എടത്തല, സൂര്യ രാജു, രാജ് കുമാർ നന്മ തുടങ്ങിയവർ പങ്കെടുത്തു.