കൊച്ചി: ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മോട്ടോർ തൊഴിലാളികളെ പൊലീസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും ശത്രുക്കളെ പോലെയാണ് കാണുന്നത്. ഇത് അവസാനിപ്പിക്കണമെന്നും കൺവെഷൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി. യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാപ്രസിഡന്റ് ബാബുസാനി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് പി.ടി.പോൾ, ടി.കെ.രമേശൻ, പോൾവർഗീസ്, സൈമൺ ഇടപ്പള്ളി, സി.സി.വിജു, സെൽജൻ അട്ടിപ്പേറ്റി, ജീമോൻ കയ്യാല, ഷൈജു.എം.സി, ടി.പി.ജോർജ് എന്നിവർ സംസാരിച്ചു.