അങ്കമാലി: അന്യായമായ പാചകവാതകവില വർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പാലിശേരിയിൽ വീട്ടമ്മമാർ അടുപ്പുപൂട്ടി സമരം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഗ്രേസി സെബാസ്റ്റ്യൻ, കെ.പി. റെജീഷ്, കെ.പി. അനീഷ്, കെ.കെ. മുരളി, രംഗമണി വേലായുധൻ, ടെസി പോൾ എന്നിവർ സംസാരിച്ചു.