വൈപ്പിൻ: പള്ളിപ്പുറം ജനത വായനശാലയുടെ ആഭിമുഖ്യത്തിൽ 35 അന്തേവാസികൾ താമസിക്കുന്ന പള്ളിപ്പുറം വൃദ്ധസദനത്തിൽ നടത്തിയ ഗുരുസംഗമം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.കെ.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ടി.കെ.തമ്പി, സിസ്റ്റർമാരായ ഗ്രേസ്‌ലിൻ, ഈഡിത്ത് എന്നിവർ സംസാരിച്ചു.