വൈപ്പിൻ: ഞാറയ്ക്കൽ പഞ്ചായത്ത് 10ാം വാർഡിൽ കുടിവെള്ളം ലഭിക്കാതെ കഴിഞ്ഞ രണ്ടുമാസമായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടരുന്ന പതിവു ശൈലി ഉപേക്ഷിക്കണമെന്ന് കേരള പ്രതികരണ സമിതി ആവശ്യപ്പെട്ടു.

കടുത്ത വേനൽ ചൂടിൽ കുടിവെള്ളത്തിനും പാചകത്തിനും വേണ്ടി നട്ടം തിരിയുന്ന ജനങ്ങൾക്ക് മുടക്കം കൂടാതെ വെള്ളം എത്തിച്ചുനൽകുന്നതിനുള്ള നടപടി സ്വീകരിച്ചില്ലായെങ്കിൽ കടുത്ത പ്രതിഷേധ സമര മാർഗങ്ങളും കോടതി നപടികളും സ്വീകരിക്കേണ്ടിവരുമെന്ന് സമിതി മുന്നറയിപ്പ് നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി സജിനി തമ്പി, രക്ഷാധികാരി ജി. ബി. ഭട്ട്, പി. കെ. ബാഹുലേയൻ, നടേശൻ ഞാറയ്ക്കൽ, പി. ടി. സുരേഷ് ബാബു, അനിതാ രാധാകൃഷ്ണൻ, ആന്റണി ചേലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.