അങ്കമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അങ്കമാലി സൗത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി.മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വത്സല ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി വിനിത ദിലീപ്, പ്രസിഡന്റ് സതി ഗോപാലകൃഷ്ണൻ ,മുൻ നഗരസഭ ചെയർമാൻ കെ. കുട്ടപ്പൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ .കുര്യാക്കോസ്, കൗൺസിലർമാരായ ടി .വൈ .ഏല്യാസ് ,ലേഖ മധു അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം .എസ് .ഗിരീഷ് കുമാർ വൈസ് പ്രസിഡന്റ് ടി.ജി .ബേബി ,സി.പി. എം ബ്രാഞ്ച് സെക്രട്ടറിമാരായ പി .ജെ .മനോഹരൻ, യു.വി.സജീവ് ,ജിജൊഗർവാസീസ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.