തൃപ്പൂണിത്തുറ: നൂറ്, അൻപത് രൂപയുടെ മുദ്രപ്പത്രം കിട്ടാനില്ലെന്ന് പരാതി. ഇത്തരം പത്രങ്ങളുടെ ക്ഷാമം മൂലം കഴിഞ്ഞ ഒരു വർഷമായി 500 രൂപയുടേതാണ് വെണ്ടർമാർ വിറ്റഴിക്കുന്നത്. ബാങ്ക് വായ്പകൾ, സ്ഥലം വിൽപ്പന, വാടക എന്നീ എഗ്രിമെന്റുകൾക്ക് 100 രൂപ പത്രങ്ങൾ അനിവാര്യമാണ്. ഏറെ കഷ്ടപ്പെടുന്നത് സാധാരണക്കാാരും കൂലിപ്പണിക്കാരുമാണ്. വിദ്യാഭ്യാസ ആവശ്യം ,സർക്കാർ ആനുകൂല്യം വാങ്ങൽ എന്നിവയ്ക്ക് 50 രൂപയുടെ മുദ്രപ്പത്രത്തിന് പകരം 500 രൂപയുടേത് ഉപയോഗിക്കേണ്ട അവസ്ഥയാണ് നിലവിലുുള്ളത്. ഇപ്പോൾ ആഴ്ചയിൽ മുന്നൂറോളം മുദ്രപ്പത്രങ്ങൾ മാത്രമാണ് സബ്ബ് ട്രഷറിയിൽ നിന്ന് നൽകുന്നതെന്ന് വെണ്ടർമാർ പറയുന്നു.