dosa1

മ്യാൻമർ ആഭ്യന്തരപ്രശ്നം ഉഴുന്ന് ഇറക്കുമതി​ക്ക് വി​നയായി​

മുംബയ്: ഉഴുന്നിന് വിലയേറുമെന്ന് സൂചന. മ്യാൻമറിലെ ആഭ്യന്തര കുഴപ്പങ്ങളാണ് കാരണം. ഉഴുന്ന് ഇറക്കുമതിയെ അവിടുത്തെ പ്രശ്നങ്ങൾ ബാധിച്ചു തുടങ്ങി. വില വർദ്ധന ഉടനെ തന്നെ പ്രതീക്ഷിക്കാം.

ഇഡലിയും ദോശയും വടയും പപ്പടവും ഇല്ലാതെ തെക്കേ ഇന്ത്യക്കാർക്ക് ജീവിതം എളുപ്പമല്ല. പെട്രോൾ, പാചക വാതക വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾ ഇനി ഉഴുന്ന് വില വർദ്ധനവും നേരിടേണ്ടി വരും. തെക്കേ ഇന്ത്യയാണ് രാജ്യത്തെ ഉഴുന്നുവി​പണി​.

ലോകത്തെ ഏറ്റവും വലിയ ഉഴുന്ന് ഉത്പാദകരാണ് ഇന്ത്യ. പക്ഷേ ആവശ്യത്തിന് വിളയുന്നില്ല. രണ്ടാം സ്ഥാനം അയൽരാജ്യമായ മ്യാൻമാറിനാണ്. ഇവിടെ നിന്നാണ് പ്രധാനമായും ഇറക്കുമതി.

കാലക്കേടിന് രണ്ട് മൂന്ന് വർഷമായി കാലാവസ്ഥാ പ്രശ്നങ്ങളാൽഇന്ത്യയിൽ ഉഴുന്ന് ഉത്പാദനം കുറവാണ്. അതിനിടെയാണ് ഇന്ത്യ ആശ്രയിക്കുന്ന മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചതും. പ്രധാനമന്ത്രിയെ തടവിലാക്കിയതും.

അടുത്ത സാമ്പത്തിക വർഷം നാല് ലക്ഷം ടൺ ഉഴുന്ന് മ്യാൻമറിൽ നിന്ന് ഇറക്കുമതി ചെയ്യാനും അനുമതിയായിരുന്നു. പക്ഷേ ഷിപ്പിംഗ് കമ്പനികൾ മ്യാൻമറിൽ നിന്ന് ചരക്കെടുക്കാൻ വിസമ്മതിക്കുകയാണ്. പ്രമുഖ കമ്പനി​കളി​ൽ പലതും ഇവി​ടേക്ക് സർവീസും നി​റുത്തി​ വെച്ചു. മ്യാൻമറിലെ കമ്പോളങ്ങളിലേക്ക് ചരക്കു വരവും കുറഞ്ഞു. എന്തായാലും ഈ വർഷം മ്യാൻമറിൽ നിന്നുള്ള ഇറക്കുമതി സുഗമമാവില്ലെന്ന് ഉറപ്പാണ്.

കഴിഞ്ഞ വർഷത്തെ ഓർഡറിൽ അവശേഷിക്കുന്ന 50,000 ടൺ​ ഉഴുന്ന് അവി​ടുത്തെ വി​വി​ധ ഗോഡൗണുകളി​ൽ കെട്ടി​ക്കി​ടക്കുന്നുമുണ്ട്.

നി​ലവി​ൽ ഇന്ത്യയി​ൽ ഉഴുന്നി​ന്റെ തറവി​ല 6,000 രൂപയാണ്. പക്ഷേ 7,600ന് മുകളി​ൽ ഇപ്പോൾ മാർക്കറ്റി​ൽ മൊത്തവി​ലയുണ്ട്. മ്യാൻമർ ഉഴുന്നി​ന് 7,300-7,400 രൂപയാണ് വി​പണി​യി​ൽ.

സെപ്തംബറി​ലാണ് ഇനി​ ഇന്ത്യയി​ലെ വി​ളവെടുപ്പ് കഴി​ഞ്ഞ് വി​പണി​യി​ൽ ചരക്കെത്തുക. അതുവരെ മ്യാൻമർ ഉഴുന്നായി​രുന്നു തുണ. ഇറക്കുമതി​ സുഗമമായി​ല്ലെങ്കി​ൽ വി​ലയേറുക തന്നെ ചെയ്യും.

കേരളത്തി​ലെ ചി​ല്ലറ വി​പണി​യി​ൽ ഇപ്പോൾ ഉഴുന്ന് വി​ല 127-130 രൂപയാണ്.

ഇന്ത്യയി​ൽ 23-30 ലക്ഷം ടൺ​ ഉഴുന്നാണ് വാർഷി​ക ഉപഭോഗം

കൊവി​ഡ് കാലത്ത് ഉപഭോഗം വർദ്ധി​ക്കുകയും ചെയ്തു.

ഇന്ത്യയി​ൽ മദ്ധ്യപ്രദേശി​ലും മഹാരാഷ്ട്രയി​ലുമാണ് പ്രധാനമായും ഉഴുന്ന് കൃഷി​. 2017-18ൽ 3.49 ലക്ഷം ടൺ​ ഉത്പാദി​പ്പി​ച്ച് റെക്കാഡ് സൃഷ്ടി​ച്ചെങ്കി​ലും പി​ന്നീട് വലി​യ തോതി​ൽ കുറയുകയായി​രുന്നു. ഗുണനി​ലവാരവും മോശമായി​.

നടപ്പു സാമ്പത്തി​കവർഷം നാലു ലക്ഷം ടൺ​ ഉഴുന്ന് ഇറക്കുമതി​ക്കാണ് അനുമതി​. ഇതി​ൽ 3.78 ലക്ഷവും എത്തി​ക്കഴി​ഞ്ഞു. ജനുവരി​ക്ക് ശേഷം ഒരു കപ്പൽ പോലും വന്നി​ട്ടി​ല്ല.