കൊച്ചി: വിമൺസ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കേരള സംസ്ഥാന കൗൺസിൽ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിർമല ലിലി പ്രസിഡന്റും ഡോ. ശൈലജ മേനോൻ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ ഡോ. ഹർബീൻ അറോറ, ഡോ. ഉഷി മോഹൻദാസ് എന്നിവർ മുഖ്യാതിഥികളായി. ഓൾ ലേഡീസ് ലീഗ്, വേൾഡ് ഇക്കണോമിക് ഫോറം, ഷി ഇക്കണോമി തുടങ്ങിയ ആഗോള സംഘടനകളുടെ പിന്തുണയിലാണ് കൗൺസിൽ പ്രവർത്തിക്കുക.