കൊച്ചി: ലോക വൃക്കദിനത്തോടനുബന്ധിച്ച് വൃക്കരോഗികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആസ്​റ്റർ മെഡിസി​റ്റി. ഇന്നു (11) മുതൽ 20 വരെയാണ് പാക്കേജ് ലഭിക്കുക. പുതിയ രോഗികൾക്ക് രജിസ്‌ട്രേഷൻ അടക്കം 250 രൂപയാണ് പ്രത്യേക നിരക്ക്. കൺസൾട്ടേഷൻ സൗജന്യമാണ്. നിലവിലുള്ള രോഗികൾക്കും പാക്കേജ് ലഭിക്കും.