മൂവാറ്റുപുഴ: മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5ന് നിർമ്മാല്യ ദർശനവും , ഉഷപൂജയും, 6ന് മഹാഗണപതി ഹോമം, 6.30ന്കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, വൈകിട്ട് 7.30ന് ചുറ്റുവിളക്ക്, ദീപാരാധന, വെടിക്കെട്ട് , തുടർന്ന് സംഗീതസദസ്, രാത്രി 8ന് നൃത്തസന്ധ്യ, 9ന് മഹാശിവരാത്രി പൂജ, 12ന് മഹാശിവരാത്രി അഭിഷേകം, 2ന് ഇറക്കി എഴുന്നള്ളിപ്പ് എന്നിവ നടക്കും.