കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തരിശു നെൽകൃഷി കൊയ്ത്ത് ഉത്സവം നടത്തി. അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ മോളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഹാജിറ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയകുമാർ, വിപണി പ്രസിഡന്റ് ജോഷി തോമസ്, പാടശേഖരസമിതി പ്രസിഡന്റ് വി.കെ ജോണി എന്നിവർ പങ്കെടുത്തു.