കളമശേരി: കുസാറ്റിലെ സ്ത്രീ പഠനകേന്ദ്രം ദേശീയ വെബിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 12, 13 തീയതികളിൽ നടക്കുന്ന വെബിനാറിന്റെ കേന്ദ്രവിഷയം വനിതകൾ നേത്യത്വത്തിൽ എന്നതാണ്. എറണാകുളം സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ ഡോ.സി. മനാക്ഷി ഐ.എഫ്.എസ് വെബിനാർ ഉദ്ഘാടനം ചെയ്യും. കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ.പി. ജി ശങ്കരൻ അദ്ധ്യക്ഷത വഹിക്കും.