sude

കൊച്ചി: മാതൃഭൂമി മുൻ ചീഫ് ഫോട്ടോഗ്രാഫർ സി.കെ. ജയകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച വാർത്താചിത്ര അവാർഡിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലോക്ക് ഡൗൺ കാലത്ത് സർക്കാരിന്റെ സൗജന്യ റേഷൻവാങ്ങി മടങ്ങുന്ന ദമ്പതികളുടെ കൈയിൽ നിന്നു സഞ്ചിയുടെ പിടിപൊട്ടി അരി റോഡിൽ വീഴുമ്പോഴുള്ള ദൈന്യതയായിരുന്നു ചിത്രം. ശനിയാഴ്ച വൈകിട്ട് നാലിന് കൊച്ചിയിൽ നടക്കുന്ന സി.കെ. ജയകൃഷ്ണൻ അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി - രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ (സർവീസ് സഹ. ബാങ്ക്, പൂച്ചാക്കൽ). മകൾ: നിവേദിത (രാജഗിരി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർത്ഥി).