ആലുവ: പൊതുമരാമത്ത് വകുപ്പ് ആലുവായിൽ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പിലാക്കുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറിയുമായ ഡൊമിനിക് കാവുങ്കൽ ആരോപിച്ചു. കാൽ കോടിയോളം രൂപ മുടക്കി ആലുവ - മുന്നാർ സംസ്ഥാന പാതയിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം അശാസ്ത്രീയ നടപ്പാത നിർമ്മാണം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകപ്പ് ചീഫ് എൻജിനിയർക്ക് നിവേദനം നൽകി. റോഡിന് വീതി കുറവായതിനാൽ കൂടുതൽ വാഹന അപകടം ഉണ്ടാകുമെന്ന് നിവേദനത്തിൽ ഡൊമിനിക് കാവുങ്കൽ പറഞ്ഞിട്ടുണ്ട്.