അങ്കമാലി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നില്പ് സമരം നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കേരള മദ്യവിരുദ്ധ എകോപന സമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗണിൽ നടന്ന സമരം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് കെ.എ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഷൈബി പാപ്പച്ചൻ, ജയിംസ് കോറമ്പേൽ, ശോശാമ്മ തോമസ്, പി.ഐ നാദിർഷ, സിസ്റ്റർ മരിയൂസ എന്നിവർ പ്രസംഗിച്ചു.