കാലടി: തിരുവൈരാണിക്കുളം മഹാശിവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ക്ഷേത്ര ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് നടക്കും. രാവിലെ 3 മണിക്ക് നടതുറക്കൽ തുടർന്ന് അഷ്ടാഭിഷേകം, ഏകാദശരുദ്രം ധാര,കലാശാഭിഷേകം,എന്നിവയ്ക്കു ശേഷം നട അടയ്ക്കും. വൈകിട്ട് 4.30നു നട തുറക്കും.ശേഷം ദീപകാഴ്ച, പുഷ്പാലങ്കാരം,പഞ്ചവാദ്യം,തിരുവാതിരകളി, 7 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി.വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവരാത്രി വിശേഷാൽ പൂജ,അത്താഴപൂജയും,ശ്രീഭൂതബലി.