പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിന്റേയും കേരള കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ റീ മോഡലിംഗ് സ്ട്രാറ്റജിസ് ആൻഡ് പോളിസിസ് ഫോർ ഫ്യൂച്ചർ റെഡി ലേണിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റർനാഷണൽ മൾട്ടി ഡിസിപ്ലിനറി കോൺഫെറൻസ് എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ ആരംഭിച്ചു. കോളേജ് മാനേജർ എം.ആർ ബോസ് പതാക ഉയർത്തി. സെമിനാറിന്റെ പ്രീ കോൺഫറൻസിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഒ.എസ് ആശ, കോളേജ് മാനേജർ എം.ആർ. ബോസ്, എം.എഡ് വിഭാഗം മേധാവി ഡോ. സി.കെ.ശങ്കരൻ നായർ, കോൺഫറൻസ് കൺവീനർ ഡോ.പി.എസ്. സുസ്മിതാ എന്നിവർ സംസാരിച്ചു. ഓൺലൈൻ പ്രബന്ധാവതരണ മത്സരം നടന്നു.