klcy
കോലഞ്ചേരിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി പി.വി.ശ്രീനിജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം

കോലഞ്ചേരി: കുന്നത്തുനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.പി.വി.ശ്രീനിജിന്റെ പ്രചാരണത്തിന് കോലഞ്ചേരിയിൽ തുടക്കം കുറിച്ചു. ടൗണിൽ നടത്തിയ റോഡ് ഷോയുമായാണ് പ്രചാരണം തുടങ്ങിയത്. വൈകിട്ട് 4.30 ഓടെ ബ്ലോക്ക് ജംഗ്ഷനിലെത്തിയ സ്ഥാനാർത്ഥിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. റോളർ സ്കേറ്റിംഗ് താരങ്ങളുടെ അകമ്പടിയോടെയാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുകൂടിയായ സ്ഥാനാർത്ഥിയെ പ്രവർത്തകർ വരവേ​റ്റത്. ഇടത് മുന്നണി നേതാക്കളായ പി.ആർ.മുരളീധരൻ, സി.ബി.ദേവദർശനൻ, കെ.എസ്.അരുൺകുമാർ, എം.പി.ജോസഫ്, സി.കെ.വർഗീസ്, ജോർജ് ഇടപ്പരത്തി, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപറമ്പിൽ ,വർഗീസ് പാങ്കോടൻ, എം.പി.വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പട്ടിമ​റ്റം, മാറമ്പിള്ളി എന്നിവിടങ്ങളിലും റോഡ് ഷോ നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം തൈ ക്വാണ്ടോ ചാമ്പ്യൻ ദിയമേരി സാജുവിന്റെ പത്താം മൈലിലെ വീട്ടിലെത്തി ഉപഹാരം നൽകി.