കൊച്ചി: എറണാകുളം ശ്രീ അയ്യപ്പൻകോവിലിൽ മഹാശിവരാത്രി ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. പുലർച്ചെ 4.50 ന് നിർമ്മാല്യം, തുടർന്ന് ഉഷ:പൂജ,ക്ഷീരധാര,സമൂഹമൃത്യുഞ്ജയഹവനം, വൈകിട്ട് 6 മുതൽ പഞ്ചാക്ഷരി ജപം.

വെള്ളിയാഴ്ച പുലർച്ചെ 5.30 മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ക്ഷേത്രമൈതാനിയിൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.