പെരുമ്പാവൂർ: നഗരസഭാ പരിധിയിൽ വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതിനും കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നഗരസഭാ തലത്തിൽ പ്രവർത്തിക്കുന്ന ടൗൺവെന്റിംഗ് കമ്മിറ്റിയിലേക്ക് ഒമ്പത് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. നഗരസഭാ അതിർത്തിക്കുള്ളിലെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ള വഴിയോരക്കച്ചവടക്കാരിൽ നിന്നാണ് പ്രതിനിധികളെ കണ്ടെത്തുന്നത്. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക മാർച്ച് 23 വൈകിട്ട് 3 വരെ റിട്ടേണിംഗ് ഓഫീസർ സ്വീകരിക്കും. വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക.