drama-artists
കൊച്ചിൻ സംഘവേദിയുടെ ഉപയോഗശൂന്യമായ കർട്ടനുകളും സാമഗ്രികളും പൊടിതട്ടി വയ്ക്കുന്ന കലാകാരന്മാർ

പെരുമ്പാവൂർ: കൊവിഡ് പ്രതിസന്ധികളെ അതിജീവിക്കാനാവാതെ കലാകാരൻമാർ പട്ടിണിയിൽ. സ്റ്റേജ് പരിപാടികൾക്ക് കർട്ടൻ വീണിട്ട് ഒരു വർഷം തികയുമ്പോൾ മഹാമാരി മൂലം ആയിരക്കണക്കിന് കലാകാരന്മാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഏക വരുമാനമാർഗം കല നിലച്ചതോടെ ഇവർ കട ബാദ്ധ്യതയിലാണ്. മറ്റു തൊഴിലുകളിൽ പ്രാവീണ്യമില്ലാത്തവർക്കാണ് കൊവിഡ് വൻ ഏറെ തിരിച്ചടിയായത്.

പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ചില ഇളവുകൾ സർക്കാർ തലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘാടകർ അതിനായി തയ്യാറാകാത്ത സ്ഥിതിയാണ് നിലവിലുളളത്. ആളുകൾ വന്നെത്തുമ്പോൾ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയും സംഘാടകർ പങ്കുവെയ്ക്കുന്നുണ്ട്. ലക്ഷങ്ങൾ കടം വാങ്ങി പ്രോഗ്രാം രംഗത്തിറക്കിയ ട്രൂപ്പുകൾ നിലവിൽ പ്രതിസന്ധിയിലാണ്.

രണ്ടു പ്രളയത്തിൽ നിന്നും ചെറിയ രീതിയിൽ മുക്തി നേടി കലാരംഗം വീണ്ടും സജീവമായ ഘട്ടത്തിലാണ് കൊവിഡ് എത്തിയത്.നാടകസമിതികൾക്കും മറ്റും വാടകക്കെടുത്തിട്ട് ഓഫീസുകൾ മുന്നോട്ടു കൊണ്ടുപോകുവാൻ ഏറെ പ്രയാസമാണ്.
ഷാജിസരിഗ,കൊച്ചിൻ സംഘവേദി സെക്രട്ടറി