ramu-ayyappan
രാമു അയ്യപ്പന്‍

പെരുമ്പാവൂർ: കാറ് ഓട്ടോയിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.ഒന്നാം മൈൽ ഹൗസിംഗ് ബോർഡ് ശിവകാമി ഇല്ലത്തിൽ എച്ച്.രാമു അയ്യപ്പനാണ് ( 53) മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് ഒന്നാം മൈൽ ജംഗ്ഷനടുത്തായിരുന്നു അപകടം. വീട്ടിൽ നിന്നും ടൗണിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ എ.എം റോഡുകുറുകെ കടക്കുന്നതിനിടയിൽ കുറുപ്പംപടി ഭാഗത്തു നിന്നു വന്ന കാറിടിച്ചായിരുന്നു അപകടം.ഓട്ടോയിൽ നിന്നും തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ രാമു അയ്യപ്പനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഇന്നലെ മരിച്ചു.ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മകൾ രാജേശ്വരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.ഭാര്യ: വള്ളിക്കണ്ണ്. മക്കൾ: രാജേശ്വരി ,ഹനുമന്ത് (വിദ്യാർത്ഥി ).