പെരുമ്പാവൂർ: പ്രവാസി ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി വിടവാങ്ങിയവർക്ക് കെ.എം.സി.സി. ഏർപ്പെടുത്തിയ സാമൂഹ്യ സുരക്ഷ സ്‌ക്കീം നന്മയുടെ വേറിട്ട മുഖമാണ് കാണിച്ച് തരുന്നതെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. മക്കയിൽ ജോലി ചെയ്തുവരവെ കൊവിഡ് ബാധിച്ച് മരണപ്പെട്ട മുടിക്കൽ സ്വദേശി അബ്ദുൽ സലാമിന്റെ കുടുംബത്തിന് മക്കാ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ ഫണ്ടിൽ നിന്ന് ഫണ്ട് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ടി.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ സുലൈമാൻ മാളിയേക്കൽ, പ്രസിഡന്റ് മുഹമ്മദലി മൗലവി, മുസ്ലിം ലീഗ് എറണാകുളം ജില്ല സെക്രട്ടറി പി.എം.കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, മണ്ഡലം സെക്രട്ടറി ഹാരിസ് മറ്റപ്പിള്ളി, മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷാജഹാൻ, അഹമ്മദുണ്ണി ബാവ, കെ.എ. നൗഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.