sndp-paravur-vanithaday-
പറവൂർ എസ്.എൻ.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാദിനാചരണം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ എസ്.എൻ.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഒാമന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ എസ്.എൻ.ഡി.പി യൂണിൻ സെക്രട്ടറി ഹരി വിജയൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബിന്ദു ബോസ്, ഷൈജ മുരളീധരൻ, സുനില അനിരുദ്ധൻ എന്നിവർ സംസാരിച്ചു.