പറവൂർ: കുട്ടികളിലെ പഠനപ്രശ്നങ്ങൾ, മാനസിക പിരിമുറക്കം, എ.ഡി.എച്ച്.ഡി, അമിതമായ ഉത്കണ്ഠ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനായി വനിതാ സംരക്ഷണ വകുപ്പിന്റെ കീഴിൽ സൗജന്യ പാരന്റിംഗ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. പറവൂർ മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിൽ ശനിയാഴ്ചകളിൽ രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് പ്രവർത്തിക്കും.