കൊച്ചി : സി .പി. ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ജനത ജംഗ്ഷനിൽ പാർട്ടിയുടെയും മഹിളാ സംഘത്തിന്റെയും നേതാവായിരുന്ന സി .കെ. ഓമനയുടെ മൂന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ യോഗം നടത്തി. തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം പി .കെ. സുധീർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ബി .ബി. അജയൻ, കൗൺസിലർ ജോജി കുരീക്കോട് , ബീന കോമളൻ എന്നിവർ സംസാരിച്ചു.