പറവൂർ: അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പോഷ് ഷട്ട്ലേഴ്സ് ചൂണ്ടാണിക്കാവിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും സംഗമവും നടത്തി. പറവൂർ നഗരസഭ ചെയർപേഴ്സൺ പ്രഭാവതി, കൗൺസിലർമാരായ ഷൈനി രാധാകൃഷ്ണൻ, ലിജിലൈഗോഷ് എന്നിവരെ ആദരിച്ചു. 'ശുചിത്വം പാലിക്കൂ, രോഗങ്ങളെ അകറ്റൂ' എന്ന ക്ലബിന്റെ സന്ദേശത്തിന്റെ ഭാഗമായി നഗരസഭ 23, 24 വാർഡുകളിലെ തൊഴിലുറപ്പ് വനിതകൾക്ക് സുരക്ഷാ കിറ്റ് വിതരണോദ്ഘാടനം ക്ലബ് രക്ഷാധികാരി ബി. മഹേഷ് കുമാർ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ പ്രഭാവതി ക്ലബ് ലോഗോ പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സന്തോഷ്, കെ.വി. ഷീല, മോഹനൻ, രഞ്ജിത്, രാജശേഖരൻ എന്നിവർ സംസാരിച്ചു.