തൃക്കാക്കര: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെ വിതരണം പുരോഗമിക്കുന്നു. ആകെ 94,073 അപേക്ഷകൾ വിതരണം ചെയ്യേണ്ടതിൽ 34,631 അപേക്ഷകളുടെ വിതരണം ഇതുവരെ പൂർത്തിയായി. 1,218 അപേക്ഷകൾ നിരസിച്ചു. 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും കൊവിഡ് ബാധിതർക്കും ആണ് ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ വീടുകളിൽ എത്തിച്ചു നൽകുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 17 ആണ്.