b
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തംഗങ്ങൾ അസി: എക്സിക്യൂട്ടീവ് എൻജിനീയക്ക് പരാതി നൽകുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന രാജീവ് ഗാന്ധി കോളനി, കടുവെള്ളച്ചാൽ, കാഞ്ഞിരക്കോട്ട് കോളനി, അകനാട് കുന്നുംപുറം, കണ്ണൻ ചേരിമുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ പരിഹാര നടപടികൾ ആവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്യത്തിൽ പെരുബാവൂർ വാട്ടർ അതോറിട്ടി അസി:എക്സിക്യുട്ടിവ് എൻജിനീയർക്ക് പരാതി നൽകി. മയൂരപുരം, ചൂരമുടി, മുടക്കുഴ തുടങ്ങിയ പമ്പ് ഹൗസുകളിൽ നിന്നാണ് പ്രധാനമായും കുടിവെള്ളമടിക്കുന്നത്. എന്നാൽ വേനൽക്കാലമായതിനാൽ വെള്ളമടിക്കുന്നതിന്റെ സമയപരിധി വർദ്ധിപ്പിക്കുവാൻ പമ്പ് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം കൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്യത്തിലുള്ള മെമ്പർമാർ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണികളും കേടായ വാൽവുകളുടെ മെയിന്റിനൻസും നടത്തിയാൽ മാത്രമാണ് എല്ലാ വീടുകളിലേക്കും വെള്ളം എത്തുകയുള്ളു. ഇത്തരം കാര്യങ്ങളെല്ലാം ഉടൻ തന്നെ ചെയ്യാമെന്ന് അസി.എക്സികുട്ടീവ് എൻജിനീയർ സി.വി. ഔസേപ്പ് ഉറപ്പു നൽകി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ജെ. മാത്യു, ജോസ്. എ. പോൾ, വൽസ വേലായുധൻ, മെബർമാരായ അനാമിക ശിവൻ. ഡോളി ബാബു.രജിത ജയ് മോൻ ,പോൾ .കെ.പോൾ എന്നിവർ പങ്കെടുത്തു.