തൃപ്പൂണിത്തുറ: തുടർഭരണത്തിന് വോട്ടഭ്യർത്ഥിച്ച് തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് പ്രചാരണം തുടങ്ങി. എ .പി. വർക്കി, മുൻമന്ത്രി ടി. കെ. രാമകൃഷ്ണൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു തുടക്കം.നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് , സി .പി. എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം.സി.സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറി സി.എൻ.സുന്ദരൻ, ഏരിയാ സെക്രട്ടറി പി.വാസുദേവൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ടി.കെ. രാമകൃഷ്ണന്റെ കുടുംബാംഗങ്ങൾ, സാഹിത്യകാരനും എഡ്രാക് ചെയർമാനുമായ കെ.എ. ഉണ്ണിത്താൻ, പുലിയന്നൂർ മനയ്ക്കലെ കുടുംബാംഗങ്ങൾ, മുൻ നഗരസഭ ചെയർമാൻ ഇ. കണ്ണപ്പന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.