ആലുവ: ആലുവ പുഴയിലെ മുങ്ങിമരണങ്ങളിൽ വേദനിച്ച് കവി ശിവൻ മുപ്പത്തടം രചിച്ച 'എന്റെ മക്കളേ' എന്ന കവിതയും ശില്പി മുപ്പത്തടം ബാലചന്ദ്രൻ രൂപകല്പന ചെയ്ത 'അമ്മ' എന്ന കാവ്യ ശില്പവും ശിവരാത്രിയോടനുബന്ധിച്ച് പുനരുദ്ധരിച്ചു.2000 ജനുവരി 1 നാണ് കവിതയും ശിലയും സ്ഥാപിച്ചത്.