
പള്ളുരുത്തി: ഇന്ദിരാഗാന്ധി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.പെരുമ്പടപ്പിൽ നിന്നാരംഭിച്ച് കച്ചേരിപ്പടിയിൽ സമാപിച്ചു.മുൻ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു.എം.എച്ച്.കബീർ അദ്ധ്യക്ഷത വഹിച്ചു.എം.എ.ജോസി, ഇ.ദാമോദരൻ, ഗീതാസുനിൽ, കെ.ആർ.തമ്പി, വി.വി.ഷാജി, നൗഫി ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.