polyfab
പോളിക്യാബ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യത്തെ അറിവിന്റെ കേന്ദ്രം (നോളഡ്ജ് സെന്റർ) പോളിക്യാബ് ഗലേറിയ, കൊച്ചിയിൽ പോളി ക്യാബ് ഇൻഡ്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് നീലേശ് മല്ലാനി ഉദ്ഘാടനം ചെയ്യുന്നു. പോളിക്യാബ് കേരള വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ മഠത്തിൻപടി, പോളിക്യാബ് റീജിയണൽ മാനേജർ രാമസ്വാമി, മെമ്പർ ഒഫ് കൗൺസിൽ ഒഫ് ആർക്കിടെക്ചർ ലാൽ ജി സക്കറിയ എന്നിവർ സമീപം.

കൊച്ചി:പോളിക്യാബ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യത്തെ അറിവിന്റെ കേന്ദ്രം (നോളഡ്ജ് സെന്റർ) പോളിക്യാബ് ഗലേറിയ കൊച്ചിയിൽ തുറന്നു. പോളി ക്യാബ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് നീലേശ് മല്ലാനി ഉദ്ഘാടനം ചെയ്തു.

പോളിക്യാബിന്റെ ഇലക്ട്രിക്കൽ ഉൽപ്പന്നശ്രേണി അടുത്തറിയാൻ അവസരം ഒരുക്കുന്നതാണ് ഗലേറിയ. . കേബിളുകൾ, വയറുകൾ, സ്മാർട്ട് ഹോം ഓട്ടോമേഷൻ സെല്യൂഷനുകൾ, ഫാനുകൾ, എൽ.ഇ.ഡികൾ, സ്വിച്ചുകൾ, സ്വിച്ച്ഗിയറുകൾ, വാട്ടർ ഹീറ്ററുകൾ, കൂളറുകൾ, പമ്പുകൾ, സോളാർ പ്രോഡക്ടുകൾ എന്നിവ ഉൾപ്പെട്ടതാണ് ഈ ഉൽപ്പന്ന ശ്രേണി.