വൈപ്പിൻ: നായരമ്പലം വാടേൽ സെന്റ് ജോർജ് വിവിധോദ്ദേശ്യ സഹായസംഘത്തിന്റെ വാർഷിക പൊതുയോഗം ഡോ. ഫാ. ആന്റണി തോപ്പിൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.എ. ജോസഫ്, ബാബു ജോസഫ് മങ്കുഴി, ജോസ് ഫെലിക്സ്, കെ.ജി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.