അങ്കമാലി: ഇന്ധന വിലവർദ്ധനവിനെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ബസുടമകളുടെ നിരാഹാരസമരം അഡ്വ .ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. സമരവേദിയിൽ ശവമഞ്ചവും വച്ചായിരുന്നു നിരാഹാരസമരം. സമാപന സമ്മേളനം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. പി. ജിബി അദ്ധ്യക്ഷത വഹിച്ചു.
ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ,യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, ജില്ലാ സെക്രട്ടറി കെ.ബി. സുനീർ, ജോളി തോമസ്, കറുകുറ്റി ലതിക ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.