കൊച്ചി: സ്റ്റേറ്റ് ഫോറം ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്.എഫ്.ബി.സി.കെ) 12-ാമത് ബാങ്കിംഗ് എക്സെലൻസ് അവാർഡുകൾ നാളെ വെെകിട്ട് ആറിന് താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനാണ് മികച്ച ബാങ്കർക്കുള്ള ബെസ്റ്റ് ബാങ്കർ ഒഫ് ദി ഇയർ അവാർഡ്. ജോർജ് അലക്സാണ്ടർ മുത്തൂറ്രാണ് ബിസിനസ് മാൻ ഒഫ് ദ ഇയർ അവാർഡ് ജേതാവ്. 2020 ൽ മികച്ച പ്രകടനം കാഴ്ചവച്ച പബ്ലിക്ക്, പ്രെെവറ്റ്, ന്യൂ ജനറേഷൻ ബാങ്കുകൾക്കും കേരളത്തിലെ മികച്ച ബാങ്ക് ബ്രാഞ്ചുകൾക്കും അവാർഡുകൾ നൽകും. ക്ലബ് പ്രസിഡന്റ് ജോസ് വി. ജോസഫ് അദ്ധ്യക്ഷത വഹിക്കും.