ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ പുറത്തിറക്കുന്ന പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനുള്ള ലഖുലേഖ മദ്ധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ പ്രകാശനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സംഘടന സെക്രട്ടറി പത്മകുമാർ, രാജേഷ് എറണാകുളം, ജില്ലാ നേതാക്കളായ എം.എൻ. ഗോപി, ആർ.സജികുമാർ, പ്രദീപ് പെരുംപടന്ന, സി. സുമേഷ്, രമണൻ ചേലാകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനപത്രികയിലേക്കുള്ള നിർദ്ദേശം വാട്‌സ് ആപ്പ് നമ്പർ വഴി അയ്യക്കാം. വാട്‌സ് ആപ്പ് നമ്പർ : 9947435136, 7025232036, 9447595071.