മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്നും ഇടതപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും. എൽ. ഡി. എഫിന്റെ സംസ്ഥാനജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്ന് കൺവീനർ എൻ.അരുൺ അറിയിച്ചു.